സ്‌ത്രീധനം ആവശ്യപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചു

Webdunia
ചൊവ്വ, 17 ജൂലൈ 2018 (19:46 IST)
സ്‌ത്രീധനം ആവശ്യപ്പെട്ട യുവാവിനെ പെൺകുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു. ബീഹാറിലെ സമസ്തിപൂർ സ്വദേശിയായ ദുർഗ ശരണിനെയാണ് തോക്കിൻ മുനയിൽ നിർത്തി വിവാഹം കഴിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്‌ചയായിരുന്നു സംഭവം.

പ്രിയങ്ക കുമാരി (22)യെന്നെ യുവതിയുമായി എഞ്ചിനിയറായ ദുർഗശരൺ ഒരുവർഷത്തോളമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കണമെങ്കില്‍ സ്‌ത്രീധനം വേണമെന്ന് യുവാവ് വാശിപിടിച്ചതോടെ യുവതിയുടെ കുടുംബം ആശങ്കയിലായി.

സ്‌ത്രീധനം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞതോടെ ദുർഗശരൺ പ്രണയബന്ധം അവസാനിപ്പിക്കുകയും ചെയ്‌തു. ഈ വിവരം പ്രിയങ്ക പിതാവായ അരവിന്ദ് റായിയെ അറിയിച്ചു. ഇതോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുവന്ന് വിവാഹം കഴിപ്പിക്കാന്‍ പിതാവും ബന്ധുക്കളും തീരുമാനിച്ചത്.

ശനിയാഴ്ച രാത്രി ദുർഗശരണെ തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തോക്കിൻ മുനയിൽ നിർത്തി പ്രിയങ്കയുമായുള്ള വിവാഹം നടത്തി.

ദുർഗശരണിനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് രാഗോപൂരിലെ കാമേശ്വർ സിംഗ് എന്നയാളുടെ വീട്ടിൽ നിന്നാണ് ദുർഗശരണിന കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ പിതാവുൾപ്പടെ നിരവധി പേർക്കെതിരെ കേസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article