എച്ച് 1 ബി വീസ നിയമത്തിലെ നിബന്ധനകൾ ഇന്നലെ മുതല്‍ യുഎസ് കര്‍ശനമാക്കി. ഇത് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഉള്‍പ്പെട്ടതായിരുന്നു. യുഎസ് പൗരന്മാരുടെ ചെലവിൽ വിദേശീയരെ സഹായിക്കുന്ന പരിപാടിയാണിത്. ഇത് വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം നിയമം കർക്കശമാക്കാൻ തീരുമാനിച്ചത്. ഈ വർഷത്തെ എച്ച് 1 ബി വീസയുടെ നടപടിക്രമങ്ങൾ ഇന്നലെ മുതൽ ആരംഭിച്ച പശ്ചാത്തലത്തിലാണ് യുഎസ് ഈ നിലപാടു എടുത്തത്.
ഉയർന്ന നൈപുണ്യമുള്ള വിദേശ ജോലിക്കാരെ മാത്രമേ യുഎസ് കമ്പനികൾ റിക്രൂട്ട് ചെയ്യാവുള്ളൂയെന്നത് കർശനമാകുന്നു. ഇതും യോഗ്യതയുള്ള ജോലിക്കാർ യുഎസിൽ കുറവാണെങ്കിൽ മാത്രം. ഇതായിരുന്നു നിയമമെങ്കിലും ഇത്രയുംനാൾ യോഗ്യതയും താൽപ്പര്യവുമുള്ള യുഎസ് പൗരന്മാരെ തഴഞ്ഞാണ് കമ്പനികൾ പുറത്തുനിന്നുള്ളവരെ എടുത്തിരുന്നത്.