പതിനഞ്ചോളം നായ്ക്കള്‍ ഏഴു വയസുകാരനെ കടിച്ചുകീറി കൊന്നു

Webdunia
ബുധന്‍, 10 ഡിസം‌ബര്‍ 2014 (16:40 IST)
പതിനഞ്ചോളം വരുന്ന നായക്കൂട്ടം ഏഴു വയസുകാരനെ കടിച്ചുകീറി കൊന്നു. ചൊവ്വാഴ്ച വയലിലേക്ക് പോയ അച്ഛനെ തേടി വയലിലേക്ക് പോയ ഷുഐബ് എന്ന ബാലനെയാണ് നായ്ക്കള്‍ ആക്രമിച്ച് കൊന്നത്.

വീടിന് സമീപത്തെ വയലില്‍ ജോലി ചെയ്യുകയായിരുന്ന അച്ഛനെ കൂട്ടിക്കൊണ്ടുവരാന്‍ അമ്മ പറഞ്ഞയച്ചതായിരുന്നു ഷുഐബിനെ. വീടിനടുത്തുള്ള വയലിലൂടെ അച്ഛനെ തേടി പോയ കുട്ടിയെ വലിയ ഒരു സംഘം നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചുകീറിയെടുത്ത അവസ്ഥയിലായിരുന്നു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിതമായി രക്തം വാര്‍ന്നതിനെ തുടര്‍ന്ന് കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിന്റെ ഭൂരിഭാഗവും നായ്ക്കള്‍ കടിച്ചെടുത്തിരുന്നു. ഇതേ ഗ്രാമത്തില്‍ തന്നെ നേരത്തെയും ഇത്തരത്തില്‍ ആക്രമണം നടന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു വീട്ടില്‍ കടന്ന് നായ്ക്കൂട്ടം ഒരു ബാലനെ കടിച്ച് അവശനാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.