ഡിഎംകെയുടെ അധ്യക്ഷനായി എം കെ സ്റ്റാലിനെ തിരഞ്ഞെടുത്തു. രാവിലെ ഒൻപതിനു പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേർന്ന ഡിഎംകെ ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി മുതിര്‍ന്ന നേതാവ് എസ്. ദുരൈമുരുഗനെ ഖജാന്‍ജിയായി തിരഞ്ഞെടുത്തു.
ഇന്ന് വൈകിട്ടോടെ സ്റ്റാലിൻ അധ്യക്ഷനായി ചുമതലയേൽക്കും. കരുണാനിധിയുടെ വിയോഗത്തിലാണ് മകൻ സ്‌റ്റാലിൽ ഈ സ്ഥാനത്തേക്ക് ചുമതലയേൽക്കുന്നത്. അരനൂറ്റാണ്ട് കാലം എം കരുണാനിധി എം കരുണാനിധി വഹിച്ച പദവിയാണ് ഇനി സ്‌റ്റാലിൻ കൈകാര്യം ചെയ്യാൻ പോകുന്നത്.
ആരോഗ്യപരമായ കാരണങ്ങളാല്‍ കരുണാനിധി പൂര്‍ണവിശ്രമത്തിലായതിനെത്തുടര്‍ന്ന് 2017 ജനുവരിയിലാണ് സ്റ്റാലിന്‍ വര്‍ക്കിങ് പ്രസിഡന്റായി ചുമതലയേറ്റത്. സ്വന്തം സഹോദരനും മുന്‍ കേന്ദ്രമന്ത്രിയുമായ എം കെ അഴഗിരിയാണ് സ്റ്റാലിന്റെ മുന്നോട്ടുള്ള പോക്കില്‍ മുഖ്യ എതിരാളി. കഴിഞ്ഞ ദിവസം അഴഗിരി ഇത് വ്യക്തമാക്കുകയും ചെയ്‌തിരുന്നു.