തമിഴ്‌ രാഷ്‌ട്രീയത്തില്‍ പൊട്ടിത്തെറി; 10 വിമത എംഎല്‍എമാര്‍ രാജിവച്ചു, വിജയകാന്തിന് പ്രതിപക്ഷ നേതൃസ്ഥാനം നഷ്‌ടം, രാജിവച്ചവര്‍ ജയലളിതയ്‌ക്കൊപ്പം

Webdunia
തിങ്കള്‍, 22 ഫെബ്രുവരി 2016 (14:49 IST)
നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കവെ തമിഴ്‌ രാഷ്‌ട്രീയത്തില്‍ പൊട്ടിത്തെറി. പത്ത് വിമത എംഎല്‍എമാര്‍ രാജിവച്ച് എഐഎഡിഎംകെയിലേക്ക് രാജിവെച്ചു. ഇവര്‍ സ്പീക്കര്‍ പി ധനപാലിന് രാജി സമര്‍പ്പിച്ചു.  വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പിഎംകെ, പുതിയ തമിഴകം എന്നീ പാര്‍ട്ടികളിലെ രണ്ട് എംഎല്‍എമാരുമാണ് രാജിവച്ചത്.

29 എംഎല്‍എമാരുള്ള ഡിഎംഡികെ ആയിരുന്നു തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷം. ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പാര്‍ട്ടി വിമതരായി തുടരുകയായിരുന്നു. 10 എംഎല്‍എമാര്‍ രാജിവച്ചതോടെ വിജയകാന്തിന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടമായി. പ്രതിപക്ഷ നേതൃസ്ഥാനത്തിന് ചുരുങ്ങിയത് 24 അംഗങ്ങള്‍ വേണമെന്നിരിക്കെ നിലവില്‍ ആരും പ്രതിപക്ഷ നേതൃസ്ഥാനത്തില്ല. ആര്‍ക്കും ഇതിനു വേണ്ട കേവ ഭൂരിപക്ഷം ഇല്ലെന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്.