പെൺകുട്ടികളെ കമന്റടിച്ച ധോണിയെ യുവതികള്‍ കുനിച്ചുനിറുത്തി ഇടിച്ചു

Webdunia
ബുധന്‍, 7 ജനുവരി 2015 (13:06 IST)
കമന്റടിച്ചതിന്റെ പേരിൽ വനിതാ എസ്ഐയും പെൺകുട്ടികളും തന്നെ പരസ്യമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി കോടതിയിലെത്തിയ യുവാവിനെ കോടതിയും കൈവിട്ടു. മധ്യപ്രദേശിലെ വിരാട് ധോണി എന്ന യുവാവിനെയാണ് കോടതിയും കൈവിട്ടത്.

കഴിഞ്ഞ ദിവസം പെൺകുട്ടികളെ പരസ്യമായി കമന്റടിച്ച വിരാട് ധോണിയെ വനിതാ എസ്.ഐ ആയ മോണിക്കാ സിംഗ് പിടികൂടുകയായിരുന്നു. പിടികൂടിയ സമയത്ത് തന്നെ നടുറോഡിൽ പരസ്യമായി കുനിച്ചുനിറുത്തി ഇടിക്കുകയാണ് മോണിക്ക ചെയ്തത്. തുടര്‍ന്ന് പിന്നീട് പെൺകുട്ടികളോട് ഇയാളെ തല്ലാൻ ആവശ്യപ്പെട്ടു. നാലുപെൺകുട്ടികളും ചേർന്ന് വിരാടിന് പൊതിരെ തല്ലുകയും ചെരുപ്പൂരി അടിയ്ക്കുകയും ചെയ്യുകയായിരുന്നു. പെൺകുട്ടികള്‍ക്ക് നേരെ നടത്തുന്ന ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യമായി ശിക്ഷ നല്‍കുന്നതാണ് നല്ലതെന്നാണ് മോണിക്ക പറഞ്ഞത്.

വിരാട് ധോണിയെ  പെൺകുട്ടികളും വനിതാ എസ്.ഐയും മര്‍ദ്ദിക്കുന്ന ചിത്രം പര്‍സ്യമായതോടെ യുവാവ് കോടതില്‍ എത്തുകയായിരുന്നു. എന്നാൽ കോടതി ഇയാളുടെ വാദത്തെ ചെവിക്കൊണ്ടില്ല. ചെയ്തതിന് അർഹമായ ശിക്ഷയാണ് ലഭിച്ചതെന്നായിരുന്നു കോടതി പറഞ്ഞത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.