ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ മനം നൊന്ത് മൂന്ന് പെണ്‍കുട്ടികളുമായി അമ്മ ആത്മഹത്യ ചെയ്‌തു. കര്‍ണാടക ചിക്കബല്ലാപുരിയിലെ ഹനുമന്തപുര ഗ്രാമത്തില്‍ വ്യാഴാഴ്‌ചയാണ് സംഭവം.
ആണ്‍കുട്ടി ജനിക്കാത്തതില്‍ അതീവ ദു:ഖത്തിലായിരുന്നു ഇരുപത്തിയഞ്ചുകാരിയായ നാഗര്‍ഷി. കഴിഞ്ഞ ദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മക്കളായ നവ്യശ്രീ (അഞ്ച്), ദിവ്യശ്രീ (മൂന്ന്), രണ്ടുമാസമായ മറ്റൊരു പെണ്‍കുട്ടി എന്നിവരുമായി സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു.
നേരം വൈകിയും നാഗര്‍ഷിയേയും കുട്ടികളെയും കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആണ്‍കുട്ടി ജനിക്കാത്തതില്‍ നാഗര്‍ഷി നിരാശ പ്രകടിപ്പിച്ചിരുന്നതായും ഇതില്‍ മനം നൊന്താകാം ആത്മത്യ ചെയ്‌തത് എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആണ്‍കുട്ടി ജനിക്കാത്തതിന്റെ പേരില്‍ നാഗാര്‍ഷിയെ കുറ്റപ്പെടുത്തുകയോ വഴക്ക് ഇടുകയോ ചെയ്‌തിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.