ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് ഓസീസ് ബോളര്‍മാരെ നിലംപരിശാക്കി. ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലും (54 പന്തില്‍ 104 ) ഡേവിഡ് മണ്‍റോയും (33 പന്തില്‍ 76) കളം നിറഞ്ഞതോടെ 64 പന്തില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 132 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. ഇതോടെ ന്യൂസിലന്‍ഡ് സ്‌കോര്‍ കുതിച്ചുയരുകയും ചെയ്‌തു.
ആറ് ഫോറും ഒമ്പത് സിക്സും സഹിതം ഉള്‍പ്പെടുന്നതായിരുന്നു ഗുപ്‌റ്റിലിന്റെ സെഞ്ചുറി.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയ്‌ക്കായി ഡേവിഡ് വാര്‍ണര്‍ (24 പന്തില്‍ 59) ഷോര്‍ട്ട് (44 പന്തില്‍ 76) അടിച്ചു കൂട്ടിയതോടെ ഓസീസിന്റെ കൈകളിലായി മത്സരത്തിന്റെ ഗതി. ഇവര്‍ക്ക് പിന്നാലെ എത്തിയ മാക്‌സ് വെല്‍ 31ഉം ആരോപണ്‍ ഫിഞ്ച് 36 റണ്‍സും കണ്ടെത്തിയതോടെ ഓസ്‌ട്രേലിയ റെക്കോര്‍ഡ് വിജയം സ്വന്തമാക്കി.
ട്വന്റി-20 ചരിത്രത്തില്‍ ഏറ്റവുമയര്‍ന്ന് സ്‌കോര്‍ പിന്തുടര്‍ന്നുള്ള വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. 2015ൽ ജൊഹാനസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെസ്‌റ്റ് ഇന്‍ഡീസ് നടത്തിയ റൺ ചേസിന്റെ റെക്കോഡാണ് ഓസ്ട്രേലിയ മറികടന്നത്. 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 236 റൺസാണ് വിൻഡീസ് അന്ന് പിന്തുടർന്ന് നേടിയത്.