രാജ്യത്ത് അസാധുവാക്കിയ 500, 1000 കറന്‍സി നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ ബാങ്കുകളില്‍ നിക്ഷേപിക്കാം. അതേസമയം, രണ്ടരലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയാല്‍ ആദായനികുതി വകുപ്പ് പരിശോധിക്കും. ഇത്രയും തുകയില്‍ കൂടുതല്‍ നിക്ഷേപിച്ചാല്‍ നികുതി ഈടാക്കും.
നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെയുള്ള കാലത്ത് ഓരോ ബാങ്ക് അക്കൌണ്ടുകളിലും നിക്ഷേപിക്കപ്പെടുന്ന പണത്തെക്കുറിച്ച് സര്‍ക്കാരിന് വിവരം ലഭിക്കുമെന്ന് റവന്യൂസെക്രട്ടറി ഹന്‍സ്‌മുഖ് അധിയ അറിയിച്ചു. നിക്ഷേപകര്‍ നല്കിയിട്ടുള്ള ആദായനികുതി റിട്ടേണുമായി ഇത് നോക്കും. ഇതിനെ അടിസ്ഥാനമാക്കി ആയിരിക്കും നിക്ഷേപകര്‍ക്കെതിരെ നടപടി സ്വീകരിക്കുക.