ഡെങ്കിപ്പനി ബാധിച്ച് മകന്‍ മരിച്ചു; മാതാ‍പിതാക്കള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Webdunia
ശനി, 12 സെപ്‌റ്റംബര്‍ 2015 (17:15 IST)
ഡെങ്കിപ്പനി ബാധിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. ഒഡീഷ സ്വദേശിയായ ലക്ഷ്മിചന്ദ്ര ബബിത റൗട്ട് എന്നിവരാണ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇരുവരുടെയും കൈകള്‍ പരസ്പരം ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു. ഇവരുടെ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് രണ്ട് സ്വകാര്യആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നോട്ടീസയച്ചു.
എട്ടാം തീയതിയാണ് ഇവരുടെ ഏകമകന്‍ അവിനാശ് മരണമടഞ്ഞത്. ഡെങ്കിപ്പനിയാണെന്ന സംശയത്തെ തുടര്‍ന്ന് തൊട്ടുമുന്‍ദിവസം ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഡ്മിറ്റ് ചെയ്യാനോ ചികിത്സ ലഭ്യമാക്കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ല എന്ന ആരോപണത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നോട്ടീസ് അയച്ചത്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി.