മൃഗശാലയില്‍ യുവാവിനെ കടുവ കടിച്ചുകൊന്നു

Webdunia
ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (15:18 IST)
ഡല്‍ഹി മൃഗശാലയില്‍ യുവാവിനെ  വെള്ളക്കടുവ കടിച്ചുകൊന്നു.മൃഗശാലയില്‍ വെള്ളക്കടുവയെ പാര്‍പ്പിച്ചിരുന്ന കിടങ്ങില്‍ വീണ വിദ്യാര്‍ത്ഥിയെ കടുവ ആക്രമിച്ച് കൊല്ലുകയായിരുന്നു.

ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് കിടങ്ങില്‍ വീഴുകയായിരുന്നെന്നാണ് റിപ്പോകള്‍.പതിനഞ്ച് മിനിറ്റോളം യുവാവ് കടുവ കൂട്ടില്‍ ആകപ്പെട്ട് കടന്നിരുന്നു. അധികൃതര്‍ അടക്കം പലരും സ്ഥലത്തെത്തിയെങ്കിലും കുട്ടിയെ രക്ഷപെടുത്താന്‍ സാധിച്ചില്ല.

സന്ദര്‍ശകരില്‍ ചിലര്‍ കടുവയുടെ നേര്‍ക്ക് കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞത് കടുവയെ കൂടുതല്‍ പ്രകോപിച്ചെന്നും കരുതപ്പെടുന്നുണ്ട്.വിദ്യാര്‍ത്ഥിയെ രക്ഷിക്കാന്‍ 15 ലഭിച്ചെങ്കിലും അതിന് ശ്രമിക്കാത്ത മൃഗശാല അധികൃതരുടെ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.