ദേശീയ ഗാനത്തില്‍ നിന്നും ‘സിന്ധ്’ ഒഴിവാക്കണം: ശിവസേന എംപി അരവിന്ദ് സാവന്ത്

ബുധന്‍, 2 മാര്‍ച്ച് 2016 (17:25 IST)
ഇന്ത്യയില്‍ 'സിന്ധ്' എന്ന പേരില്‍ ഒരു സംസ്ഥാനമില്ലാത്തതിനാല്‍ ദേശീയ ഗാനത്തില്‍ നിന്നും 'സിന്ധ്' എന്ന പദം ഒഴിവാക്കണമെന്ന് ശിവസേന എംപി അരവിന്ദ് സാവന്ത്. ആ വാക്കിനു പകരമായി അനുയോജ്യമായ മറ്റൊരു പദം കണ്ടെത്തി ചേര്‍ക്കണമെന്നും അരവിന്ദ് സാവന്ത് ആവശ്യപ്പെട്ടു.

വിശ്വപ്രസിദ്ധ സാഹിത്യകാരന്‍ രവീന്ദ്ര നാഥ് ടാഗോര്‍ 1911 ല്‍ രചിച്ച ജനഗണമന എന്ന് തുടങ്ങുന്ന ഗാനം 1950 മുതലാണ് ഭരണഘടനപരമായി ദേശീയഗാനമായി സ്വീകരിച്ചത്. സാവന്തിന്റെ ആവശ്യത്തിനു പിന്നില്‍ രാജ്യവിരുദ്ധ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണവുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. പാര്‍ലമെന്റിലെ ശൂന്യവേളയിലായിരുന്നു 'സിന്ധ്' ഒഴിവാക്കണമെന്ന ആവശ്യം അരവിന്ദ് സാവന്ത് ഉയര്‍ത്തിയത്.

വെബ്ദുനിയ വായിക്കുക