അധികാരത്തിലെത്തിയാല്‍ മോഡിയെ ജയിലിലടയ്ക്കും

Webdunia
ശനി, 10 മെയ് 2014 (09:33 IST)
കേന്ദ്രത്തില്‍ താനായിരുന്നു അധികാരത്തിലെങ്കില്‍ നരേന്ദ്ര മോഡിയെ ജയിലിലടച്ചേനെയെന്ന് മമതാ ബാനര്‍ജി.  
 
കലാപങ്ങള്‍ ഇളക്കി വിടുന്നത് മോഡിയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു. ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന മോഡിയുടെ പ്രഖ്യാപനം ചൂണ്ടിക്കാട്ടിയ മമത, മോഡി ചെകുത്താനാണെന്നും അപകടകാരിയാണെന്നും പറഞ്ഞു.
 
അരയില്‍ കയര്‍കെട്ടി മോഡിയെ കൊണ്ടു പോകുമായിരുന്നുവെന്നും മമത തുറന്നടിച്ചു.  കഴിഞ്ഞ ദിവസം നടന്ന ഒരു റാലിക്കിടെ മോഡിയെ വാലില്‍ തീകൊളുത്തിയ ഹനുമാനോട് ഉപമിച്ച മ്മത മോഡി ഒരു കഴുതയാണോ എന്നും ചോദിച്ചിരുന്നു.