ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (10:27 IST)
ദീപിക പദുക്കോണ്‍ ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യും. വാര്‍ത്ത ഏജന്‍സിയായ എഎന്‍ ഐ ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദീപിക ഫിഫ ലോകകപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ ഉടന്‍തന്നെ ഖത്തറിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2022 ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
 
ഇതിന് പിന്നാലെയാണ് ഫിഫ ലോകകപ്പിന്റെ ഇത്തവണത്തെ ട്രോഫി അനാവരണം ചെയ്യാന്‍ നിയോഗിച്ചു എന്ന വാര്‍ത്ത വരുന്നത്. നിലവില്‍ പ്രീക്വാര്‍ട്ടര്‍ മത്സരം നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പിന്റെ ഫൈനല്‍ മത്സരം ഡിസംബര്‍ 18നാണ് നടക്കുന്നത്. ഖത്തറിലെ ലൂസല്‍ ഐകോണിക് സ്റ്റേഡിയത്തില്‍ ആയിരിക്കും മത്സരം നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article