500 രൂപ നോട്ട് കയ്യിൽ വെച്ചിട്ട് ഇനി കാര്യമില്ല; ഒന്നിനും പ്രയോജനമില്ലാതാകാന്‍ ഇനി മണിക്കുറുകൾ മാത്രം!

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (16:58 IST)
പഴയ 500 രൂപ നോട്ടിന്റെ എല്ലാ വിനിമയങ്ങളും ഇന്ന് അർധരാത്രിയോടെ അവസാനിക്കും. പഴയ 500 രൂപ നോട്ടുകള്‍ അവശ്യസേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ഇനിയും ഇളവ് നീട്ടി നല്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഇന്നത്തോടെ അവസാനിക്കുന്നത്.  
 
ഇത്തരം നോട്ടുകള്‍ ഇനി ബാങ്കുകളിൽ നിക്ഷേപിക്കുക മാത്രമാണ് ഏകപോംവഴി. അതിന്റെ സമയപരിധി ഡിസംബർ 30നു അവസാനിക്കുകയും ചെയ്യും. വിവിധ ബില്ലുകള്‍ അടയ്ക്കുന്നതിനും അശു​പത്രികളിലുമായിരുന്നു പഴയ 500 രൂപ നോട്ടുകള്‍ഉപയോഗിക്കുന്നതിന്​ സർക്കാര്‍ ഇളവ്​ അനുവദിച്ചിരുന്നത്​. കേരളത്തിൽ നികുതി, വൈദ്യുതി ചാർജ്, ഫീസ്, വെള്ളക്കരം, പിഴ എന്നീ ഇനങ്ങളിൽ സർക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകൾ സ്വീകരിക്കുന്നതും ഇന്നത്തോടെ അവസാനിക്കും. 
 
പെട്രൊൾ പമ്പുകളിൽ പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനുള്ള ഇളവ്​ ഡിസംബർ 2ന്​ തന്നെ ​കേന്ദ്ര സർക്കാർ നിര്‍ത്തലാക്കിയിരുന്നു. ഇളവ്​ പ്രയോജനപ്പെടുത്തി​ കള്ളപ്പണം വെളുപ്പിക്കുന്ന രീതി​ കേന്ദ്ര സർക്കാരി​ന്റെ ശ്രദ്ധയിൽ പെട്ടതാണ് ഇളവ്​ നീട്ടി നൽകാതിരിക്കാൻ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി ​സര്‍ക്കാര്‍ നല്‍കിയ ഇളവ്​ ഇന്ന്​ അവസാനിക്കുമെന്ന്​ ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്. നവംബർ 8ന്​  നോട്ട്​ നിരോധനം പ്രഖ്യാപിച്ച ശേഷം 72 മണിക്കുര്‍ മാത്രമാണ്​ പഴയ നോട്ടുകൾ ഉപയോഗിക്കുന്നതിനായി സർക്കാർ ഇളവ്​ അനുവദിച്ചിരുന്നത്​. എന്നാൽ പിന്നീടാണ് അത് നീട്ടി നൽകിയത്. 
Next Article