അവശ്യസേവനങ്ങള്‍ക്കായി പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി ഇനിയും ഇളവ് നീട്ടി നല്‍കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഇത്.
വിവിധ ബില്ലുകള്‍ അടയ്ക്കുന്നതിനും അശുപത്രികളിലും ആയിരുന്നു പഴയ 500 രൂപ നോട്ടുകള്ഉപയോഗിക്കുന്നതിന് സർക്കാര്‍ ഇളവ് അനുവദിച്ചിരുന്നത്.
പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനായി സര്‍ക്കാര്‍ നല്കിയ ഇളവ് ഇന്ന് അവസാനിക്കുമെന്ന് ധനകാര്യ സെക്രട്ടറി ശശികാന്ത് ദാസ് ട്വിറ്ററിലൂടെ അറിയിച്ചു. പെട്രോള്‍ പമ്പുകളില്‍ പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള ഇളവ് ഡിസംബർ രണ്ടിന് തന്നെ കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.