മോഡി സര്‍ക്കാരിനെ ടെലിവിഷന്‍ പരിപാടിയില്‍ പിന്തുണച്ചതിന് ബിജെപി വക്താവ് ഷാനവാസ് ഹുസൈനെതിരെ വധഭീഷണി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി പതിനൊന്നരയോടെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വസതിയിലേക്ക് മടങ്ങുമ്പോഴാണ് ഭീഷണി ഫോണ്‍ കോള്‍ എത്തിയത്.
പാര്‍ട്ടി വിട്ട് പുറത്തു പോയില്ലെങ്കില്‍ അനുഭവം മോശമായിരിക്കുമെന്നും പാര്‍ട്ടിയില്‍ തുടരാനാണ് ഭാവമെങ്കില്‍ മോഡിക്കു പോലും ഷാനവാസ് ഹുസൈനെ രക്ഷിക്കാനാവില്ലെന്നും ഭീഷണിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫോണ്‍ സന്ദേശം ദുബായില്‍ നിന്നാണെത്തിയതെന്നാണ് കരുതപ്പെടുന്നത്.