ഹൃദയാഘാതത്തേ തുടര്‍ന്ന് മരിച്ച അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹൊദരി ഹസീന പര്‍ക്കറിന്റെ അന്ത്യ സംസ്‌ക്കാരം അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം സ്‌കൈപ്പിലൂടെ ലൈവായി കണ്ടതായി വാര്‍ത്തകള്‍.
മുമ്പ് ദാവൂദിന്റെ വലംകൈയ്യായിരുന്ന ഛോട്ടാ ഷക്കീലിന്റെ കുടുംബാംഗം മരിച്ചപ്പോഴും ദാവൂദ് അന്ത്യകര്‍മ്മങ്ങള്‍ സ്‌കൈപ്പിലൂടെ കണ്ടിരുന്നു. ആശുപത്രികിടക്കയില്‍ ഹസീന മരിച്ചുകിടക്കുന്ന ചിത്രങ്ങളും ദാവൂദിന് ബന്ധുക്കളോ മറ്റ് അനുയായികളോ അയച്ചു കൊടുത്തിരുന്നു എന്ന് വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ മറൈന്‍ ലൈനിലെ ചന്ദന്‍ വാഡി ബഡ കബറിസ്ഥാനിലാണ് ഹസീനയുടെ മൃതദേഹം കബറടക്കിയത്. സൗദി അറേബ്യയിലെ അജ്ഞാത സ്ഥലത്താണ് ദാവൂദ് ഇബ്രാഹീം ഇപ്പോള്‍ താമസിക്കുന്നത്. ഇവിടെയിരുന്നാണ് സഹൊദരിയുടെ അന്ത്യ യാത്ര ദാവൂദ് തത്സമയം കണ്ടത്.
നിരവധി കേസുകളില്‍ പ്രതിയായിരുന്നു മരിച്ച ഹസീന. 2007ല്‍ അറസ്റ്റിലായ ഹസീന ജാമ്യത്തിലിറങ്ങുകയായിരുന്നു. ദാവൂദിന്റെ മുംബൈയിലെ ബിസിനസുകള്‍ നോക്കിനടത്തിയിരുന്നത് ഹസീനയായിരുന്നു.