ദംഗല്‍ താരം സൈറ സഞ്ചരിച്ച കാര്‍ തടാകത്തിലേക്ക് മറിഞ്ഞു; താരത്തിനെ രക്ഷിച്ചത് നാട്ടുകാര്‍

Webdunia
ശനി, 10 ജൂണ്‍ 2017 (16:39 IST)
ബോളിവുഡ് സിനിമയില്‍ നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമാക്കി അമീര്‍ ഖാന്‍ നായകനായ ദംഗല്‍ ചിത്രത്തിലൂടെ ആരാധകരുടെ മനം കവർന്ന സൈറ വസീമിന്റെ കാര്‍ തടാകത്തിലേക്ക് മറിഞ്ഞു.

ശ്രീനഗറിലെ ബോലെ വാർഡ് റോഡിൽ വച്ചാണ് അപകടമുണ്ടായത്.

സൈറയ്‌ക്ക് പരുക്കുകളില്ലെന്നും അപകടത്തിൽ കുടുംബാംഗങ്ങളിൽ ചിലർക്ക് പരിക്കേറ്റതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.  

സൈറയും കുടുംബവും കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. കാര്‍ അമിത വേഗതയിലായതിനാല്‍ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്‌ടമായതാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടുണ്ട്.

അപകടം നടന്നയുടന്‍ തന്നെ സമീപ വാസികള്‍ ഓടിയെത്തുകയും രക്ഷാ പ്രവര്‍ത്തനം നടത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് പൊലീസും എത്തിച്ചേര്‍ന്നു.
Next Article