ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തും കടന്ന് പാക്കിസ്ഥാനിലേക്ക്!

ശ്രീനു എസ്

ശനി, 15 മെയ് 2021 (20:12 IST)
ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തും കടന്ന് പാക്കിസ്ഥാനിലേക്ക് കടക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 18 ഉച്ചയ്ക്ക് ഗുജറാത്തിലെ പോര്‍ബന്തറിനും നാലിയക്കും ഇടയില്‍ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് പാക്കിസ്ഥാനിലേക്ക് പോകും. 175 കിലോമീറ്റര്‍ വേഗതയിലായിരിക്കും കാറ്റ് കരതൊടുന്നത്. എന്നാല്‍ പാക്കിസ്ഥാനിലേക്ക് കടക്കുമ്പോള്‍ കാറ്റിന്റെ ശക്തി കുറയും.
 
അതേസമയം കേരളത്തില്‍ മഴ നാളെയോടെ കുറയുമെന്നാണ് കണക്കാക്കുന്നത്. തീവ്രതകൂടിയ മഴയാണ് സംസ്ഥാനത്ത് ഇപ്പോള്‍ പെയ്യുന്നത്. ഇന്ന് ഒന്‍പതു ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍