സൈബര്‍ ആക്രമണം: എടിഎമ്മുകളില്‍ സുരക്ഷ ഉറപ്പാക്കി - റാൻസംവെയറിന്റെ വ്യാപനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

Webdunia
ചൊവ്വ, 16 മെയ് 2017 (09:26 IST)
സ​മീ​പ​കാ​ല​ത്ത്​ ലോ​കം ക​ണ്ട ഏ​റ്റ​വും വ​ലി​യ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മായ വാ​ണാ​ക്രൈ റാൻസംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞെന്ന് റിപ്പോര്‍ട്ട്.

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയതോടെ സുരക്ഷ ഉറപ്പാക്കിയശേഷമാണ് എടിഎമ്മുകൾ പ്രവർത്തിപ്പിച്ചത്. ഇതു കാരണം പലയിടത്തും രാവിലെ ഏറെനേരം എടിഎം ഇടപാടുകൾ മുടങ്ങി.

കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ സൈ​ബ​ർ ആ​​​​​ക്ര​​​​​മ​​​​​ണം രേഖപ്പെടുത്തി. അതേസമയം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ റാൻസംവെയര്‍ നാശമുണ്ടാക്കി.

വാ​ണാ​ക്രൈ’ എ​ന്നു പേ​രി​ട്ട വൈ​റ​സ്​ ബാ​ധി​ച്ച ക​മ്പ്യൂ​ട്ട​ർ ശൃം​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്​​ഥാ​പി​ക്കു​ന്ന ദൗ​ത്യം യു​ദ്ധ​കാ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​മ്പ്യൂ​ട്ട​റു​ക​ളി​ലേ​ക്ക്​ നു​ഴ​ഞ്ഞു​ക​യ​റി ഫ​യ​ലു​ക​ളു​ടെ നി​യ​ന്ത്ര​ണ​മേ​റ്റെ​ടു​ക്കു​ക​യും തു​റ​ന്നു​കി​ട്ടാ​ൻ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെയ്യും.
Next Article