വിവാഹത്തിന്റെ അഞ്ചാംനാള്‍ യുവതിയെ കൊലപ്പെടുത്തി തലയറുത്ത് വഴിലെറിഞ്ഞു; ഭര്‍ത്താവും ബന്ധുക്കളും അറസ്‌റ്റില്‍

Webdunia
ചൊവ്വ, 16 മെയ് 2017 (08:42 IST)
ന​വ​വ​ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി ത​ല​യ​റു​ത്തു കൊന്ന യുവാവ് അറസ്‌റ്റില്‍. വ​ർ​ളി സ്വ​ദേ​ശി​യാ​യ പ്രി​യ​ങ്ക ഗൗ​ര​വ് എ​ന്ന യു​വ​തി​യാ​ണ് ദാ​രു​ണ​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട​ത്. സംഭവത്തില്‍ യുവതിയുടെ ഭ​ർ​ത്താ​വ് സി​ദ്ധേ​ഷ് ഗൗ​ര​വും ഇ​യാ​ളു​ടെ മാ​താ​പി​താ​ക്ക​ളും പോ​ലീ​സ് പി​ടി​യി​ലാ​യി.

വിവാഹത്തിന്റെ അഞ്ചാംനാള്‍ ആണ് പെണ്‍കുട്ടി കൊലചെയ്യപ്പെട്ടത്. പ്രി​യ​ങ്ക​യെ കാണാനില്ലെന്ന് കാട്ടി ഈ ​മാ​സം അ​ഞ്ചി​നാ​ണ് ഭ​ർ​തൃ​ബ​ന്ധു​ക്ക​ൾ പൊലീസില്‍ പരാതി നല്‍കിയത്.

പരാതി നല്‍കിയതിന്റെ അടുത്ത ദിവസം ത​ല​ അറുത്തുമാറ്റിയ യുവതിയുടെ ഉ​ട​ൽ ​നവി മും​ബൈ​യി​ലെ അ​ഴു​ക്കു​ചാ​ലി​ൽ നിന്ന് കണ്ടെത്തിയതോടെയാണ് കേസ് അന്വേഷണം ഭര്‍ത്താവിലേക്കും കുടുംബത്തിലേക്കും തിരിഞ്ഞത്.



വ​ർ​ളി​യി​ലെ സി​ദ്ധേ​ഷ് ഗൗ​ര​വിന്റെ വീട്ടിലെത്തിയ പൊലീസ് നടത്തിയ തെരച്ചിലില്‍ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​ക​ളും കാ​ലു​ക​ളും ക​ണ്ടെ​ത്തി. കുടുങ്ങുമെന്ന് വ്യക്തമായതോടെ ഭ​ർ​തൃ​ബ​ന്ധു​ക്ക​ൾ യുവതിയുടെ ത​ല​ഭാ​ഗം മറവ് ചെയ്‌ത സ്ഥലവും ഏതെന്ന് വ്യക്തമാക്കി.

താ​നെ​യി​ലെ സ​ഹാ​റ​ൻ​പു​ർ-​നാ​സി​ക് റോ​ഡി​ലു​ള്ള വ​ന​പ്ര​ദേ​ശ​ത്താ​ണ് യു​വ​തി​യു​ടെ ത​ല​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന്‍റെ കാ​ര​ണം എ​ന്തെ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച കു​റ്റ​ത്തി​ന് സി​ദ്ധേ​ഷി​ന്‍റെ മാ​താ​പി​താ​ക്ക​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.
Next Article