പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:36 IST)
പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം.ടീം സൈബര്‍ വാരിയേഴ് എന്ന ഗ്രൂപ്പാണ് സൈറ്റ് ഹാക്ക് ചെയ്തിരിക്കുന്നത്.വെബ്സൈറ്റില്‍ പാകിസ്ഥാന്റെ പതാക നല്‍കിയിട്ടുണ്ട്.നേരത്തെ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് പ്രസ്സ് ക്ലബ്ബിനുനേരെയുള്ള സൈബര്‍ ആക്രമണം.

സൈറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കെതിരെ മോശമായ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സര്‍ക്കാര്‍ വെബ്സൈറ്റുകളാണ്. മുസ്ലീം ഹാക്കറുമാരുടെ സഹായത്തോടെ നിങ്ങളെ ഇന്റര്‍നെറ്റില്‍ നിന്നും പുറത്താക്കും നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ , ബാങ്ക് അക്കൌണ്ട് സേര്‍വറുകള്‍ എന്നിവ അപകടത്തിലാണ്. വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

ജമ്മു കാശ്മീരില്‍ ആയിരക്കണക്കിന് ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സേന കാശ്മീരില്‍ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് നശിപ്പിച്ചത്. സന്ദേശത്തില്‍ പറയുന്നു.

അതിര്‍ത്തിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് വെബ്സൈറ്റുകള്‍ക്ക് നേരെ ആക്രമണമെന്നുള്ളത് ശ്രദ്ധേയമാണ്.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.