മറ്റൊരു മാസ്റ്റർ സ്ട്രോക്, മോദി തങ്ങളുടെ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ...; പാകിസ്ഥാൻ ജനങ്ങൾ ആഗ്രഹിക്കുന്നു!

Webdunia
വെള്ളി, 11 നവം‌ബര്‍ 2016 (14:49 IST)
കള്ളനോട്ടുകളും തീവ്രവാദവും തടയുന്നതിനായി രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ പിൻവലിച്ച നടപടിക്ക് പാകിസ്ഥാൻ ജനതയുടെ പിന്തു‌ണ. ഇത്തരമൊരു പ്രധാനമന്ത്രി തങ്ങൾക്ക് ഇല്ലാതെ പോയല്ലോ എന്ന തരത്തിലുള്ള അഭിപ്രായങ്ങളാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാക്ക് മാധ്യമമായ ദ് ഡോൺ പ്രസിദ്ധീകരിച്ച വാർത്തയോടാണ് ഇത്തരത്തിൽ അനുകൂലമായ പ്രതികരണം വന്നത്.
 
'പാകിസ്ഥാനിലും ഇത്തരം നീക്കങ്ങൾ കൊണ്ടുവരണം, ഇന്ത്യ വൈകാതെ വികസിത രാജ്യമായി മാറും, മോദി ദീർഘദൃഷ്ടിയുള്ള പ്രധാനമന്ത്രിയാണ്, മറ്റൊരു മാസ്റ്റർ സ്ട്രോക്ക്'. തുടങ്ങിയ രീതിയിലാണ് വാർത്തകൾ പ്രചരിക്കുന്നത്. അതേസമയം, ഇതിൽ എത്രത്തോളം ആധീകാരിത ഉൺറ്റെന്ന് വ്യക്തത വന്നിട്ടില്ല. പലരും വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയാണ് കമന്റുകൾ ഇടുന്നതെന്നും റിപ്പോർട്ട് ഉണ്ട്.
 
ചൊവ്വാഴ്ച അർധരാത്രിയാണ് രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവായത്. ഇതേതുടർന്ന് സമ്മിശ്ര പ്രതികരണമാണ് ജനങ്ങളുടെ പക്കൽ നിന്നും ലഭിക്കുന്നത്. നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിൽ വലഞ്ഞിരിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. എ ടി എമ്മുകളിൽ പണം എത്താത്തതും ബാങ്കുകളിലെ തിരക്ക് വർധിക്കാൻ കാരണമായിരിക്കുകയാണ്.
 
Next Article