പഴയ - പുതിയ നോട്ടുകൾ; ആർക്ക്, എപ്പോൾ, എങ്ങനെ... അറിയേണ്ടതെല്ലാം!

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (16:57 IST)
കഴിഞ്ഞ ദിവസം അർധരാത്രിയാണ് 500, 100 നോട്ടുകൾ അസാധുവായത്. പുതിയ 500, 2000 നോട്ടുകൾ ഉടൻ പുറത്തിറക്കുമെന്നും അറിയിപ്പുകൾ ഉണ്ടായി. പഴയ നോട്ടുകളുടെ ഗുണമേന്മ നഷ്ടമാവുകയും പുതിയ നോട്ടുകൾ പകരമെത്തുകയും ചെയ്യുമ്പോൾ ജനങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. പുതിയ 500, 2000 നോട്ടുക‌ൾക്ക് പ്രത്യേകതകൾ ഏറെയാണ്.
 
പഴയ നോട്ടുകൾ മാറ്റി വാങ്ങാൻ ചെയ്യേണ്ടതെന്തെല്ലാം:
 
* നവംബർ 10 മുതൽ നവംബർ 24 വരെ 4000 രൂപയാണ് മാറ്റി വാങ്ങാൻ കഴിയുക. 25 മുതൽ 30 വരെയുള്ള തീയതികളിൽ 4000നു മുകളിൽ പണം മാറ്റി വാങ്ങാവുന്ന‌താണ്.
 
* ബാങ്ക്, തപാൽ ഓഫീസ് എന്നിവിടങ്ങൾ മാർഗമാണ് പണം മാറ്റി വാങ്ങാൻ സാധിക്കുക.
 
* കറൻസി നോട്ടുക‌ൾ മാറ്റി വാങ്ങുന്നതിന് നിങ്ങളുടെ ആധാർ കാർഡ്, ഐഡന്റിറ്റി കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ് ഇവയിലേതെങ്കിലും ഹാജരാക്കണം.
 
പഴയ നോട്ടുകൾ നിക്ഷേപിക്കുന്നതിന്:
 
* നവംബർ 10 മുതൽ ദിസംബർ 30 വരെ ബാങ്ക് വഴിയോ തപാൽ ഓഫീസ് വഴിയോ നിങ്ങൾക്ക് പഴയ നോട്ടുകൾ നിക്ഷേപിക്കാവുന്നതാണ്.
 
* ഡിസംബർ 31 മുതൽ മാർച്ച് 31 വരെ ആർ ബി ഐയുടെ ഓഫീസുകളിൽ നിന്നുമാത്രമേ പണം നിക്ഷേപിക്കാൻ സാധിക്കുകയുള്ളു. 
 
പണം പിൻവലിക്കുമ്പോൾ:
 
* നവംബർ 10 മുതൽ ബാങ്കുമായി നേരിട്ടോ അല്ലെങ്കിൽ തപാൽ ഓഫീസ് വഴിയോ ഒരു ദിവസം 10000 രൂപ വരെ പിൻവലിക്കാം. 20000 രൂപയാണ് പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക, അതും ഒരാഴ്ചയ്ക്കുള്ളിൽ.
 
* നവംബർ 10 മുതൽ 18 വരെ എ ടി എം വഴി പിൻവലിക്കാൻ കഴിയുന്ന പരമാവധി തുക 2000 രൂപയാണ്. നവംബർ 19 മുതൽ അത് 4000 രൂപയായി ഉയരും. 
 
ഷോപ്പിങ്ങ് നടത്തുമ്പോൾ:
 
* നവംബർ 10 മുതൽ പുതിയ നോട്ടുക‌ൾ എവിടുന്ന് വേണമെങ്കിലും ഷോപ്പിങ്ങ് ചെയ്യാം. എത്ര പണം വേണമെങ്കിലും ചിലവാക്കാം.
 
പേയ്മെന്റ് നടത്തുമ്പോൾ:
 
* പഴയ നോട്ടുകൾ ഉപയോഗിച്ച് നവംബർ 8 മുതൽ ഒരിടപാടും നടക്കില്ല.
 
* നവംബർ 10 മുതൽ പുതിയ നോട്ടുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്താൻ സാധിക്കും. 
 
രണ്ടായിരം രൂപയുടെ കറന്‍സി ഉടന്‍ ജനങ്ങളുടെ കൈകളിലെത്തും. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റയും പുതിയ നോട്ടുകള്‍ നവംബര്‍ പത്ത് മുതല്‍ വിതരണത്തിന് എത്തും. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റാന്‍ എത്തുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ പുതിയ നോട്ടുകള്‍ ലഭിച്ചേക്കും. ഇതിനായി പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നതിന് റിസര്‍വ് ബാങ്ക് തീവ്രശ്രമം ആരംഭിച്ചുകഴിഞ്ഞു. നോട്ടുകള്‍ അച്ചടി കേന്ദ്രങ്ങളില്‍ നിന്നും റിസര്‍വ് ബാങ്കിന്റെ ചെസ്റ്റുകളില്‍ എത്തിച്ചുകഴിഞ്ഞുട്ടുണ്ട്. അടുത്ത ദിവസം തന്നെ ഇത് ബാങ്കുകളില്‍ എത്തും.
 
അവധി കഴിഞ്ഞ് ബാങ്കുകള്‍ തുറക്കുമ്പോള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആവശ്യമായ പരമാവധി തുക സജ്ജീകരിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമം നടത്തുന്നത്. എന്നാല്‍ 120 കോടി ജനങ്ങളുടെ ആവശ്യത്തിന് അനുസൃതമായ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ആശങ്കയുണ്ട്.
 
പുതിയ  500 രൂപ നോട്ടിന്റെ പ്രത്യേകതകള്‍:
 
മഹാത്മാഗാന്ധി സീരീസിലാണ് നോട്ടുകള്‍ ഇറങ്ങുക. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് പട്ടേലിന്റെ ഒപ്പുണ്ടായിരിക്കും. നോട്ടിന്റെ രണ്ട് നമ്പര്‍ പാനലിലും E എന്ന ലെറ്റര്‍ ഉണ്ടായിരിക്കും. മഹാത്മാഗാന്ധിയുടെ ചിത്രം ഇന്റാഗ്ലിയോ പ്രിന്റിങ്ങിലാണ് ചെയ്തിരിക്കുന്നത്. അശോക സ്തൂപം ചിഹ്നം, ബ്ലീഡ് ലൈന്‍സ് ഇവയുണ്ടായിരിക്കും. നോട്ടിന്റെ പിന്‍ഭാഗത്ത് സ്വച്ഛ് ഭാരത് ലോഗോ പ്രിന്റുണ്ടായിരിക്കും. ഇന്ത്യൻ പതാകയുള്ള ചെങ്കോട്ടയുടെ ചിത്രവും നോട്ടിന്റെ പിന്‍ഭാഗത്തുണ്ടായിരിക്കും. 66എംഎംx150എംഎം ആണ് പുതിയ നോട്ടിന്റെ വലിപ്പം. 
 
പുതിയ 2000 രൂപ നോട്ടിന്റെ പ്രത്യേകകള്‍:
 
മഹാതാമാഗാന്ധി സീരീസില്‍ തന്നെയാണ് ഈ നോട്ടുകള്‍ ഉണ്ടായിരിക്കുക. റിസ്സര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഡോ ഊര്‍ജിത് ആര്‍ പട്ടേലിന്റെ ഒപ്പുണ്ടായിരിക്കും. ഇവക്ക് ഇന്‍സെറ്റ് ലെറ്റര്‍ ഉണ്ടാവില്ല. മജന്ത നിറത്തിലായിരിക്കും.പിന്‍ഭാഗത്ത് മംഗള്‍യാന്റെ ചിത്രമുണ്ടായിരിക്കും. അഞ്ഞൂറു രൂപയേക്കാള്‍ വലിപ്പമുള്ള നോട്ടിന് 66എംഎംx166എംഎം ആണ് വലുപ്പം. മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രമുണ്ടായിരിക്കും.
 
2000 എന്ന് ദേവനാഗിരി ലിപിയില്‍ എഴുതിയിരിക്കും. ഇടതുഭാഗത്തായി ആര്‍ബിഐ എന്നും, 2000 എന്നും എഴുതിയിരിക്കുന്നതായി സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം. ഭാരത് എന്നെഴുതിയ സെക്യൂരിറ്റി ത്രഡ് ഉണ്ടാവും. ത്രഡ് ഉയര്‍ത്തി പിടിക്കുമ്പോള്‍ നിറം പച്ചയില്‍ നിന്നും നീലയായി മാറും. സ്വച്ഛ്ഭാരത് ലോഗോയും മുദ്രാവാക്യവും പിന്‍ഭാഗത്തുണ്ടായിരിക്കും. 
 
Next Article