അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആദ്യദിനം ലളിതഭക്ഷണം. ഇന്നലെ രാത്രി സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണവും കഴിച്ചാണ് സെല്ലില്‍ ഉറങ്ങിയത്. സാധാരണ തടവുകാര്‍ക്ക് നല്‍കുന്ന റാഗിയുണ്ടയും തൈര് സാദവും ചോറും സാമ്പാറും അച്ചാറുമാണ് ജയലളിതയ്ക്ക് നല്‍കിയത്.
കോടതി വിധിയെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ജയലളിതയെ സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം രാത്രിയോടെയാണ് ജയിലില്‍ എത്തിച്ചത്. പ്രത്യേക വനിതാ സെല്ലിലാണ് ജയയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ ജയിലില്‍ പ്രത്യേക സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ന് തമിഴ്നാട് മന്ത്രിസഭയിലെ പ്രമുഖരായ പനീര്‍ശെവവും ഷീല ബാലകൃഷ്ണനും അടക്കമുള്ളവര്‍ ബാംഗ്ലൂരില്‍ എത്തി ജയലളിതയെ കണ്ടു.