ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് നിര്‍ബന്ധമാക്കിയത് വിവാദമാകുന്നു.
നടപടി പ്രതിപക്ഷ പാര്‍ട്ടികളും നിയമവിദഗ്ധരും ഏറ്റെടുത്തതോടെ വിവാദമായിരികിക്കുകയാണ്. പൌരന് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം പോലെ വോട്ട് ചെയ്യാതിരിക്കാനും അവകാശമുണ്ടെന്ന എന്നതാണ് സര്‍ക്കാര്‍ നടപടിയ്ക്കെതിരായ മുഖ്യ വിമര്‍ശനം.നിര്‍ബന്ധിത വോട്ടിങ് സ്വതന്ത്ര തിരഞ്ഞെടുപ്പെന്ന തത്വത്തിന് വിരുദ്ധമാകുമെന്നും ഇവര്‍ പറയുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ അധികാര പരിധിയിലാണെന്ന നിലപാടിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. 83 കോടി വോട്ടര്‍മാരുള്ള രാജ്യത്ത് ഇത്തരമൊരു നിയമം പ്രായോഗികമല്ലെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ പറയുന്നു.
നിയമത്തിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ എച്ച് എസ് ബ്രഹ്മയും വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. വോട്ട് ചെയ്യാതിരിക്കുന്നത് കുറ്റകരമാക്കി മുന്‍പ് രണ്ട് തവണ ബില്‍ തയ്യറാക്കിയിരുന്നെങ്കിലും അന്ന് ഗവര്‍ണറായിരുന്ന കമലാ ബേനിവാള്‍ ബില്ലില്‍ ഒപ്പ് വയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു. എന്നാല്‍ പുതിയ ഗവര്‍ണ്ണര്‍ ഒ പി കോഹ്ലി ബില്ലിന് അംഗീകാരം നല്‍കുകയായിരുന്നു.