രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കൊല്‍ക്കത്തയില്‍ നടക്കാനിരിക്കേണ്ട സംഘടനാ പ്ലീനത്തിനുള്ള രേഖകളുടെ കരട് തയ്യാറാക്കാനാണ് യോഗം. കൂടാതെ കേരള ഹൌസിലെ ബീഫ് വിവാദവും കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള സഥിതിഗതികളും പോളിറ്റ് ബ്യൂറോ വിലയിരുത്തും.
രണ്ടു ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പ്ലീനത്തിനുള്ള രേഖകളുടെ കരട് തയ്യാറാക്കലാണ് പ്രധാനം. കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുമായുള്ള വിഷയങ്ങള്‍ ചര്‍ച്ചയ്‌ക്ക് എത്തുബോള്‍ കേരള ഹൌസില്‍ ബീഫിന്റെ പേരില്‍ റെയ്‌ഡ് നടത്തിയതും ചര്‍ച്ചയാകും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു നയിക്കുമെന്ന ചര്‍ച്ചകള്‍ നടക്കുന്നതും യോഗത്തില്‍ ചര്‍ച്ചയാകും.
സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള പ്ലീനത്തില്‍ വയ്ക്കാനുള്ള രേഖകളുടെ കാര്യം ചര്‍ച്ച ചെയ്യാനായി ഇതിനു മുന്‍പു ചേര്‍ന്ന സിപിഎം പിബി യോഗത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ സ്ഥിതി വിശേഷങ്ങള്‍ സബ്കമ്മറ്റികള്‍ ചേര്‍ന്നും ചര്‍ച്ച ചെയ്തു. ഇതിലെല്ലാം ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കരട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് വീണ്ടും പിബി ചേരുന്നത്. പിബി തയ്യാറാക്കിയ കരട് രേഖ കേന്ദ്രക്കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷമാണ് പ്ലീനത്തില്‍ വെയ്ക്കുക.
കേരളമടക്കമുള്ള സംസ്ഥാനത്ത് ബി ജെ പിയുടെ വളര്‍ച്ചയെ പ്രതിരോധിക്കേണ്ടതും യുവാക്കളെ കൂടുതലായി പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനവും സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. സംഘടനാ പ്രവര്‍ത്തനത്തിലും ശൈലിയിലും വരുത്തേണ്ട മാറ്റവും പിബി യോഗത്തില്‍ ചര്‍ച്ചയാവും.