മൂന്നു ദിവസം നീളുന്ന പോളിറ്റ് ബ്യൂറോ യോഗം ആരംഭിച്ചു

Webdunia
ഞായര്‍, 21 ഡിസം‌ബര്‍ 2014 (12:09 IST)
മൂന്നു ദിവസം നീളുന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഞായറാഴ്ച ഡല്‍ഹിയില്‍ തുടങ്ങി. കഴിഞ്ഞ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിലെ ഭിന്നതയും, കാരാട്ട്-യെച്ചൂരി ഭിന്നതയുടെ വെളിച്ചത്തിലുമാണ് പോളിറ്റ് ബ്യൂറോ ചേരുന്നത്.

അടുത്തമാസം19 മുതല്‍ ഹൈദരാബാദിലാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അടുത്ത കേന്ദ്ര കമ്മിറ്റി യോഗം നടക്കുക. ഇന്ന് തുടങ്ങിയ യോഗത്തില്‍ കരട് രാഷ്ട്രീയപ്രമേയവും,  ദേശീയ രാഷ്ട്രീയ രാഷ്ട്രീയ സാഹചര്യങ്ങളുടെ അവലോകനവും പോളിറ്റ് ബ്യൂറോ തയ്യാറാക്കും.

രാഷ്ട്രീയ, അടവു നയങ്ങളിലെ പാളിച്ച സംബന്ധിച്ച് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് - യെച്ചൂരി ഭിന്നതയുടെ പശ്ചാത്തലത്തിലാണ് പോളിറ്റ് ബ്യൂറോ ആരംഭിക്കുന്നത്. കേന്ദ്ര കമ്മിറ്റി മടക്കിയ കരട് നയസമീപന രേഖയില്‍ മാറ്റംവരുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയാകും പിബിയില്‍ ഉയര്‍ന്നു വരുക. കഴിഞ്ഞ 25 വര്‍ഷം സിപിഎം ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും സ്വീകരിച്ച നയസമീപനങ്ങളില്‍ പാളിച്ച പറ്റി എന്ന് ചൂണ്ടിക്കാട്ടുന്ന കരട് നയരേഖയാണ് കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയുടെ ചര്‍ച്ചയാക്കായി പിബി മുന്നോട്ടുവെച്ചത്. എന്നാല്‍ നയങ്ങളിലല്ല അത് നടപ്പിലാക്കിയ രീതിയിലാണ് പാളിച്ച പറ്റിയതെന്ന് ചൂണ്ടിക്കാട്ടി ആ രേഖക്കെതിരെ സീതാറാം യെച്ചൂരി കൊണ്ടുവന്ന ബദല്‍ നിര്‍ദ്ദേശത്തിനാണ് കേന്ദ്ര കമ്മിറ്റിയില്‍ പിന്തുണ ലഭിച്ചത്.

കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയില്‍ 55 പേര്‍ സംസാരിച്ചതില്‍ 35 പേരും കരട് നയസമീപന രേഖ തിരുത്തണമെന്നാണ് ആവശ്യപ്പെട്ടത്. അങ്ങനെ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും നയരേഖയില്‍ ഭേദഗതികള്‍ കൊണ്ടുവരിക.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.