പാര്‍ട്ടിക് ജനകീയ അടിത്തറ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന് സിപിഎം. ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയതു മുതല്‍ ബദല്‍മുന്നണി, ഘടകകക്ഷി വിഷയങ്ങളില്‍ വരെ പാര്‍ട്ടിക്ക് വലിയ വീഴ്ച് വന്നുവെന്നും സിപിഎം കരട് അവലോകന രേഖ വ്യക്തമാക്കുന്നു.
പാര്‍ട്ടിക്ക് ഘടകകക്ഷികളെ തെരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റി. ഈ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു. ഈ വിഷയത്തിലെ പാളിച്ചയാണ് പാര്‍ട്ടിയുടെ ശക്തി ക്ഷയിക്കാന്‍ പ്രധാന കാരണമായി തീര്‍ന്നത്. യുപിഎ സര്‍ക്കാരിന് 2004ല്‍ പിന്തുണ നല്‍കിയതില്‍ തെറ്റില്ല. എന്നാല്‍ സാധ്യതകള്‍ മതിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ പരാജയപ്പെട്ടുവെന്നും അവലോകന രേഖയില്‍ പറയുന്നുണ്ട്.
നാല് ദിവസത്തെ കേന്ദ്ര കമ്മറ്റി യോഗം ഈ മാസം 26 മുതല്‍ ചേരും. ഈ യോഗമാണ് അവലോകന രേഖയ്ക്ക് അന്തിമ അംഗീകാരം നല്‍കുക. തുടര്‍ന്ന് അവലോകനരേഖ കീഴ് ഘടകങ്ങളില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ കാലങ്ങളിലെ പിഴവുകള്‍ കണ്ടെത്തിയ ശേഷമായിരിക്കും അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന് രൂപം നല്‍കുക.