കേരളത്തിൽ 91 സീറ്റുകൾ നേടി സി പി എം അധികാരത്തിലെത്തുമ്പോൾ പശ്ചിമ ബംഗാളിലെ സ്ഥിതി നേരെ മറിച്ചാണ്. ബംഗാളിൽ സി പി എമ്മിന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇടത് കോണ്‍ഗ്രസ് സഖ്യത്തിന്റെ വെല്ലുവിളിയെ അതിജീവിച്ച് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ അധികാരം നിലനിർത്തി.
മുഖ്യമന്ത്രി മമത ബാനർജിയുടെ തേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിൽ നിന്നും കടുത്ത എതിർപ്പ് നേരിടുന്ന സാഹചര്യത്തിൽ ബംഗാളിൽ പിടിച്ച് നിർത്തുന്നതിനാണ് സി പി എം കോൺഗ്രസുമായി സഖ്യം രൂപീകരിച്ചത്. എന്നാൽ പതിറ്റാണ്ടുകളായുള്ള അധികാരമാണ് ഇതിലൂടെ സി പി എമ്മിന് നഷ്ട്മായിരിക്കുന്നത്. ഇടത്-കോണ്‍ഗ്രസ് സഖ്യത്തിന് ബംഗാളിൽ 71സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
സി പി എമ്മിന് ലഭിക്കേണ്ട സീറ്റിൽ ഏകദേശം 43 സീറ്റ് കോൺഗ്രസിലേക്ക് പോയിരിക്കുകയാണ്. 294 സീറ്റുള്ള ബംഗാളില്‍ 212 സീറ്റില്‍ ലീഡ് നേടി മമത അധികാരം ഉറപ്പിക്കുമ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസിന് ഉറപ്പായിരിക്കുകയാണ്. പതിറ്റാണ്ടുകളായ് ബംഗാളിൽ നിലനിന്നിരുന്ന സി പി എമ്മിന്റെ ആധിപത്യമാണ് ഇതിലൂടെ നഷ്ട്മായിരിക്കുന്നത്.