ദേശീയ കൌണ്‍സില്‍ തിരഞ്ഞെടുപ്പ്: സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനിടെ തര്‍ക്കം

Webdunia
ശനി, 28 മാര്‍ച്ച് 2015 (11:57 IST)
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിനിടെ നേതാക്കളുടെ ഇടയില്‍ തര്‍ക്കം. ദേശീയ കൌണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതു സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തെതുടര്‍ന്ന് വിഷയത്തില്‍ തീരുമാനം എടുക്കുന്നത് മാറ്റിവെച്ചിരിക്കുകാണ്.
 
കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ദേശീയ നിര്‍വാഹക സമിതി മുന്നോട്ടുവച്ച പേരുകള്‍ അംഗീകരിക്കാതെ ബഹളം വച്ചു.സി.എന്‍. ജയദേവന്‍, പ്രകാശ് ബാബു എന്നിവരുടെ പേരുകളാണു ദേശീയ നിര്‍വ്വാഹക സമിതി മുന്നോട്ടു വച്ചത്.

എന്നാല്‍ ജയദേവനെ കേന്ദ്ര ക്വാട്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിനധികള്‍ ആവശ്യപ്പെട്ടു.  ഇതുകൂടാതെ കെ.പി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരെ ദേശീയ കൌണ്‍സിലില്‍ ഉള്‍പ്പെടുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.