രണ്ടാം തരംഗത്തിൽ രോഗമുക്തി നിരക്കിൽ കുറവ്, സംസ്ഥാനങ്ങൾ ഉദാസീനത കാണിച്ചുവെന്ന് ഹർഷ‌വർധൻ

Webdunia
വെള്ളി, 9 ഏപ്രില്‍ 2021 (13:17 IST)
കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ രോഗമുക്തി നിരക്ക് ആശങ്കയുണർത്തുന്ന വിധത്തിൽ താഴുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ‌വർധൻ. 96% രോഗമുക്തി ഉണ്ടായിരുന്നത് തൊണ്ണൂറ്റിയൊന്ന് ശതമാനത്തിലെത്തിയതായി കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. അതേസമയം രണ്ടാം തരംഗത്തിൽ മരണനിരിക്ക് കുറവാണെന്നും ഡോ ഹർഷ‌വർധൻ പറഞ്ഞു.
 
മഹാരാഷ്ട്ര, പഞ്ചാബ്. കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം തീവ്രമായത് ഉദാസീന മനോഭാവം മൂലമാണെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. അതൃസമയം വാക്‌സിൻ ക്ഷാമത്തെ ചൊല്ലി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പോരും മുറുകുകയാണ്. മഹാരാഷ്ട്ര, ഒഡീഷ, ഛത്തിസ്ഗഡ്, ആന്ധ്രയടക്കം ആറ് സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ഇല്ലാത്തതിനെ തുടർന്ന് മൂന്ന് ദിവസത്തിനുള്ളില്‍ വാക്സിനേഷന്‍ നിര്‍ത്തി വയ്ക്കേണ്ടി വരുമെന്നറിയിച്ചിരിക്കുകയാണ്. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article