രാജ്യത്ത് 9.43 കോടിയിലേറെപ്പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ശ്രീനു എസ്

വെള്ളി, 9 ഏപ്രില്‍ 2021 (11:14 IST)
രാജ്യത്ത് 9.43 കോടിയിലേറെപ്പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 9,43,34,262 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം രാജ്യത്ത് കൊവിഡ് ഭീകരത. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1,31,968 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 780 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,30,60,542 ആയിട്ടുണ്ട്.
 
ഇതുവരെ രാജ്യത്ത് രോഗം മൂലം മരണപ്പെട്ടത് 1,67,642 പേരാണ്. അതേസമയം കഴിഞ്ഞ ദിവസം 61,899 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ സജീവകൊവിഡ് കേസുകളുടെ എണ്ണം പത്തുലക്ഷത്തോടടുക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍