രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും

ശ്രീനു എസ്

ശനി, 27 മാര്‍ച്ച് 2021 (19:34 IST)
രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങും. ദിവസം 2.50 ലക്ഷം പേര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുന്നത്. ഇങ്ങനെ 45 ദിവസം വാക്‌സിനേഷന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഡോസ് എടുത്തതിനുശേഷം 42മുതല്‍ 56 ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത്. 
 
കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ 28 ദിവസത്തിനു ശേഷം 42 ദിവസത്തിനുള്ളിലാണ് വാക്‌സിന്‍ എടുക്കേണ്ടത്. അതേസമയം കൊവിഷീല്‍ഡ് എടുത്തവര്‍ രണ്ടാമത്തെ ഡോസ്42 മുതല്‍ 56ദിവസത്തിനുള്ളില്‍ എടുക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍