പുതിയ വകഭേദം വന്നില്ലെങ്കില്‍ മാര്‍ച്ചോടെ കൊവിഡ് അവസാനിക്കുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ജനുവരി 2022 (16:18 IST)
പുതിയ വകഭേദം വന്നില്ലെങ്കില്‍ മാര്‍ച്ചോടെ കൊവിഡ് അവസാനിക്കുമെന്ന് ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍ സമീരന്‍ പാണ്ഡ പറഞ്ഞു. നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. മാര്‍ച്ച് 11 ആകുമ്പോഴേക്കും കൊവിഡ് അവസാനിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഔഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനാണ് സമീരന്‍ പാണ്ഡ. ഡിസംബര്‍ 11ന് ഒമിക്രോണ്‍ വ്യാപനം ആരംഭിച്ചതിനാലാണ് മാര്‍ച്ച് 11ന് അവസാനിക്കുമെന്ന് പറഞ്ഞതെന്നും മൂന്നുമാസമാണ് രോഗവ്യാപനം തുടരുമെന്ന് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article