രാജ്യത്ത് 24 മണിക്കൂറിനിടെ കാൽലക്ഷത്തിനടുത്ത് കൊവിഡ് രോഗികൾ, 613 മരണം

Webdunia
ഞായര്‍, 5 ജൂലൈ 2020 (10:56 IST)
ന്യൂഡൽഹി: രാജ്യത്ത് കടുത്ത ആശങ്ക സൃഷ്ടിച്ച് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെയുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 24,850 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. ഇതുവരെയുള്ളതിൽ എറ്റവും വലിയ പ്രതിദിനവർധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 613 പേർക്കാണ് ജീവൻ നഷ്ടമായത്.
 
ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 6,73,165 ആയി.ഇതിൽ 2,44,814 ആക്റ്റീവ് കേസുകളാണ്.4,09,083 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് 97,89,066 സാമ്പിളുകൾ പരിശോധനകൾ നടത്തി. നിലവിൽ മാഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. ഇവിടെ 2 ലക്ഷത്തിലധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചു.1,08,082 പേര്‍ രോഗമുക്തി നേടി. 83,311 സജീവ കേസുകളാണുള്ളത്. 8,671 പേരാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
 
കോവിഡ് രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാടും ഡല്‍ഹിയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. തമിഴ്‌നാട്ടില്‍ ഒരു ലക്ഷത്തിന് മുകളിൽ കൊവിഡ് കേസുകളുണ്ട്. ഡൽഹിയിൽ 97,200 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 25,940 സജീവ കേസുകളുണ്ട്. 68,256 പേര്‍ രോഗമുക്തി നേടി. 3,004 പേരാണ് ഡല്‍ഹിയില്‍ കോവിഡിനെ തുടര്‍ന്ന് മരിച്ചത്. 1450 ആണ് തമിഴ്‌നാട്ടിലെ മരണസംഖ്യ.

അനുബന്ധ വാര്‍ത്തകള്‍

Next Article