രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 71 പേര്‍ക്ക്; സജീവ രോഗികള്‍ 494

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 7 സെപ്‌റ്റംബര്‍ 2023 (15:31 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 71 പേര്‍ക്ക്. ഇതോടെ സജീവ രോഗികള്‍ 494 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മൂലമുള്ള രാജ്യത്തെ ആകെ മരണസംഖ്യ 532024 ആണ്. അതേസമയം രോഗമുക്തി നിരക്ക് 98.81 ശതമാനമാണ്.
 
മരണനിരക്ക് 1.18 ശതമാനമാണ്. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ഇതുവരെ കൊവിഡിനെതിരായ 220.67 കോടി ഡോസ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍