ആത്മഹത്യചെയ്ത കൊവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കും

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (20:55 IST)
ആത്മഹത്യചെയ്ത കൊവിഡ് രോഗികളുടെ കുടുംബത്തിനും നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അതേസമയം നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള മാര്‍ഗ രേഖ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് തൃപ്തികരമാണെന്നും കോടതി പറഞ്ഞു.
 
അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം അപര്യാപ്തമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. നിലവില്‍ മരിച്ചവര്‍ക്ക് 50000 രൂപയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് പത്തുലക്ഷമെങ്കിലും ആക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവരുടെ മുഴുവന്‍ കണക്കും പുറത്തുവിട്ടില്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
 
കൊവിഡ് സ്ഥിരീകരിച്ച് 30ദിവസത്തിനുള്ളില്‍ മരിച്ചാല്‍ കൊവിഡ് കൊവിഡ് മരണമായി കണക്കാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഭാവിയില്‍ ഉണ്ടാകുന്ന എല്ലാ കൊവിഡ് മരണങ്ങള്‍ക്കും നിലവില്‍ ഇതേ നഷ്ടപരിഹാരമായിരിക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍