ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ച ഭരണിക്കാവ് കോയിക്കല്‍ രമണന്‍(47) ഇന്ന് മരിച്ചു. രാവിലെയായിരുന്നു മരണം. നേരത്തേ വിവാദമരണത്തെ തുടര്‍ന്ന് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൊവിഡ് ബാധിതനായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കയാണ് വെള്ളിയാഴ്ച മരിച്ചെന്ന വാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്.