പ്രണയ നൈരാശ്യം: യുവതി ആത്മഹത്യ ചെയ്തു
കുട്ടനാട്: പ്രണയ നൈരാശ്യത്തെ തുടർന്ന് സഹപ്രവർത്തകൻ കൂടിയായ കാമുകന്റെ വീട്ടിലെത്തി അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യ ചെയ്തു. ബംഗാളിൽ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് മരിച്ചത്.
ബംഗാളിൽ ഇവർക്കൊപ്പം ജോലി ചെയ്യുന്ന കാമുകനായ നെടുമുടി സ്വദേശിയുടെ വീട്ടിലെത്തി അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച യുവതി കുഴഞ്ഞു വീഴുകയും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ഒമ്പതു വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. രണ്ട് ദിവസം മുമ്പ് ഇവർ സഹോദരന്റെ ഭാര്യയുമൊത്ത് ആലപ്പുഴ പട്ടണത്തിൽ ഷോപ്പിംഗിനു പോയിരുന്നു. എന്നാൽ ഇവർ മരുന്ന് വാങ്ങാനുണ്ടെന്നു പറഞ്ഞു സഹോദരന്റെ ഭാര്യയ്‌ക്കൊപ്പം തിരികെ വന്നില്ല. പിന്നീട് യുവതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു.