രാജ്യത്ത് 480 പേർക്ക് കൊവിഡ് ബാധ, മരിച്ചവരുടെ എണ്ണം ഒൻപതായി

അഭിറാം മനോഹർ

ചൊവ്വ, 24 മാര്‍ച്ച് 2020 (07:21 IST)
രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 9 ആയി. ഇതുവരെ 480 ആളുകൾക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കൊവിഡ് വൈറസ് ബാധിക്കുന്നവരുടെ കണക്കുകൾ തുടർച്ചയായി രാജ്യത്ത് വർധിച്ചതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടികളും കർശനമാക്കിയിരിക്കുകയാണ്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതിർത്തികൾ അടച്ചിട്ടിരിക്കുകയാണ്.കൊവിഡ് ബാധ സ്ഥിരീകരിച്ച ജില്ലകൾ പൂർണ നിരീക്ഷണത്തിലാണുള്ളത്.
 
കൊവിഡ് വൈറസ് ബാധ തടയുന്നതിനായി എല്ലാ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളും അടയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.  സീപോർട്ട്, ഏയർപോർട്ട് ഉൾപ്പടെ 107 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളും അടച്ചിടാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.23 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇത് കൂടാതെ ഇന്ന് അർദ്ധരാത്രി മുതൽ ആഭ്യന്തര വിമാന സർവ്വീസ് പൂർണ്ണമായും നിർത്തിവയ്ക്കും. വിദേശത്തേക്കുള്ള സർവീസുകൾ നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു.
 
ഇതിനിടെ മലേഷ്യയിൽ കുടുങ്ങികിടന്നിരുന്ന 104 ഇന്ത്യക്കാരേയും ഇറാനിൽ നിന്നുമുള്ള 600 പേരെയും ഇന്ത്യ നാട്ടിലെത്തിച്ചു. ഇവരെ നിരീക്ഷണത്തിനും കൂടുതൽ പരിശോധനകൾക്കുമായി മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റി. ദില്ലിയിൽ ഇന്ന് പകുതി ബസുകൾ മാത്രമാണ് സർവീസ് നടത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍