മഹാത്മ ഗാന്ധിയുടെ പേരക്കുട്ടിയുടെ മകന്‍ കൊവിഡ് ബാധിച്ച് മരിച്ചു

വെബ്ദുനിയ ലേഖകൻ
തിങ്കള്‍, 23 നവം‌ബര്‍ 2020 (10:16 IST)
മഹാത്മ ഗാന്ധിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ പേരമകന്‍ സതീഷ് ദുപേലിയ (66) കൊവിഡ് ബാധിച്ച് മരിച്ചു. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ സാമുഹിക പ്രവര്‍ത്തകനായിരുന്നു. കൊവിഡ് ബാധയെ തുടര്‍ന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയും, ഹൃദയാഘാദവുമാണ് മരണകാരണമായത് എന്ന് സഹോദരി ഉമ ദുപേലിയ അറിയിച്ചു  
 
ദക്ഷിണാഫ്രിക്കയില്‍ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ മണിലാല്‍ ഗാന്ധിയെ ഏല്‍പ്പിച്ച ശേഷമാണ് അദ്ദേഹം അവിടെനിന്നും മടങ്ങിയത്. അതിനാല്‍ ഗാന്ധിജിയുടെ പിന്‍മുറക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ തന്നെ തുടരുകയായിരുന്നു. സീത-ശശികാന്ത് ദുപേലിയ ദമ്പതികളുടെ മകനാണ് സതീഷ് ദുപേലിയ. ഡര്‍ബനിലെ ഗാന്ധി ഡവലപ്‌മെന്റ് ട്രസ്റ്റുമായി ബന്ധപ്പെട്ട ചിത്രീകരണ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് സതീഷ് ദുപേലിയ ആയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article