പ്രചരിക്കുന്ന വാദങ്ങള്‍ തെറ്റ്: കൊവാക്‌സിന്‍ സുരക്ഷിതമെന്ന് ഭാരത് ബയോടെക്

ശ്രീനു എസ്
ചൊവ്വ, 5 ജനുവരി 2021 (11:37 IST)
പ്രചരിക്കുന്ന വാദങ്ങള്‍ തെറ്റാണെന്നും കൊവാക്‌സിന്‍ സുരക്ഷിതമെന്നും ഭാരത് ബയോടെക് പറഞ്ഞു. അടിയന്തിര ഉപയോഗത്തിന് കൊവാക്‌സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അവസാന ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെ നല്‍കിയ അനുമതിയില്‍ നിരവധിപേരാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നത്. 
 
ശശീതരൂര്‍ എംപി അടക്കമുള്ള രാഷ്ട്രിയ നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് കമ്പനി തന്നെ വിശദീകരണവുമായി മുന്നോട്ടു വന്നത്. ഭാരത് ബയോടെകിന് വാക്‌സിന്‍ നിര്‍മാണത്തില്‍ മുന്‍ പരിചയം ഇല്ലെന്ന വാദം തെറ്റാണെന്ന് കമ്പനി പറഞ്ഞു. 16 വാക്‌സിനുകള്‍ ഇതുവരെ നിര്‍മിച്ചിട്ടുണ്ടെന്നും അറിയിച്ചു. അതേസമയം കേരളം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്‌സിനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article