കൗമാരക്കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചു; അമ്മ അറസ്റ്റിൽ, സംസ്ഥാനത്ത് ആദ്യം

Webdunia
ചൊവ്വ, 5 ജനുവരി 2021 (11:31 IST)
തിരുവനന്തപുരം: കൗമാരക്കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. വക്കം സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് ചുമത്തിയാണ് യുവതിയെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. തിരുവനന്തപുരത്താണ് സംഭവം. മൂന്നുകുട്ടികളൂടെ മാതാവായ യുവതി കുടുംബ പ്രശ്നങ്ങളെ തുടർന്ന് 2018 മുതൽ ഭർത്താവുമായി അകന്നാണ് കഴിയുന്നത്. രണ്ട് കുട്ടികൾ പിതാവിനൊപ്പവും, ഇളയ മകൻ അമ്മയോടൊപ്പവുമാണ് കഴിഞ്ഞിരുന്നത്.
 
ഇളയ മകനെ യുവതി പീഡനത്തിന് ഇരയാക്കിയതായി കുട്ടിയുടെ പിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി പൊലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് മാതാവായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അപൂർവ പരാതിയായതിനാൽ വിശദമായ അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് നടപടികളിലേയ്ക്ക് കടന്നത് എന്ന് പൊലീസ് പറഞ്ഞു. ഇത്തരം ഒരു സംഭവം കേരളത്തിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത് എന്ന് പൊലീസ് വ്യക്തമാക്കി,  

അനുബന്ധ വാര്‍ത്തകള്‍

Next Article