ടീം ഇന്ത്യയ്ക്ക് ഒരു നഷ്ടംകൂടി; കെഎൽ രാഹുൽ ടെസ്റ്റ് പരമ്പരയിൽനിന്നും പിൻമാറി

ചൊവ്വ, 5 ജനുവരി 2021 (10:48 IST)
ഓസ്ട്രേലിയൻ പര്യടനത്തിൽ ഉടനിളം ഇന്ത്യൻ താരങ്ങളെ പരിക്ക് വേട്ടയാടുന്ന് കാഴ്ചയാണ് കണ്ടത്. മുഹമ്മദ് ഷമി ഉൽപ്പടെയുള്ള താരങ്ങൾ പരിക്ക് മൂലം ടിമിന് പുറത്തായത് ഇന്ത്യൻ നിരയെ സാരമായി തന്നെ ബാധിയ്ക്കുകയാണ്, ഇപ്പോഴിതാ ഒരാളെക്കൂടി ഇന്ത്യൻ ടീമിന് നഷ്ടമാക്കിയിരിയ്ക്കുകയാണ്. ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്‌മാൻ കെഎൽ രഹുലിനെയാണ് ഇക്കുറി ടിമിന് നഷ്ടമായിരിയ്ക്കുന്നത്. നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ രാഹുലിന്റെ ഇടതുകൈയ്ക്ക് ഉളുക്ക് പറ്റുകയായിരുന്നു. 
 
മൂന്നാം ടെസ്റ്റിൽ രാഹുൽ ടീമെലെത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഹനുമ വിഹാരിയ്ക്ക് പകരം രാഹുൽ ടീമിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് താരത്തിന് പരിക്കുപറ്റിയത്. പരിക്ക് ഭേദമാവാൻ ചുരുങ്ങിയത് മുന്നാഴ്ചകളെങ്കിലും വേണമെന്നതിനാൽ ശേഷിയ്ക്കുന്ന മത്സരങ്ങളിൽനിന്നും രാഹുൽ പിൻമാറുകയായിരുന്നു. അധികം വൈകതെ തന്നെ കെ എൽ രാഹുൽ ഇന്ത്യയിലേയ്ക്ക് മടങ്ങും. ബെംഗളുരുവിലെ നഷ്ണൽ ക്രിക്കറ്റ് അക്കാദമിയിലേയ്ക്കായിയ്ക്കും രാഹുൽ മടങ്ങിയെത്തുക. 
 
പരിക്ക് മൂലം ഭുവനേശ്വര്‍ കുമാര്‍, ഇഷാന്ത് ശര്‍മ എന്നിവർക്ക് ടിമിൽ ഇടംപിടിയ്ക്കാനായിരുന്നില്ല, പര്യടനം ആരംഭിച്ച ശേഷം, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരെ പരിക്ക് മൂലം ടീമിന് നഷ്ടമായി. രവീന്ദ്ര ജഡേജയ്ക്ക് മാത്രമാണ് പരിക്ക് ഭേദമായി വീണ്ടും കളിയ്ക്കാനായത്. ഇതോടൊപ്പം വിരാട് കോഹ്‌ലിയുടെ മടക്കം കൂടി പ്രതിഫലിയ്ക്കുമ്പോൾ ഇന്ത്യൻ ടീമിൽ ഇത് കാര്യമായ നഷ്ടം തന്നെ ഉണ്ടാക്കും. രോഹിത് ശർമ്മ അടുത്ത ടെസ്റ്റ് കളിയ്ക്കും എന്നതാണ് ആശ്വാസം നൽകുന്ന ഏക കാര്യം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍