അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയ്ക്ക് ജാമ്യം കിട്ടിയില്ല. ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് ജയ ജാമ്യാപേക്ഷ നല്‍കിയത്. തന്നെ കുറ്റക്കാരിയെന്നു കണ്ടെത്തിയ ഉത്തരവ് റദ്ദാക്കണമെന്നും ജയലളിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കോടതി ഹര്‍ജി പരിഗണിച്ചയുടനെ ശിക്ഷാനടപടികള്‍ സംബന്ധിച്ച് പൂര്‍ണരൂപം ലഭിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. തുടര്‍ന്ന് ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കോടതി ദസറ അവധിയിലായതിനാല്‍ അവധിക്കാല ബെഞ്ചിനാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ജയലളിതയ്ക്കു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാം ജത്‌മലാനിയാണ് ഹാജരായത്.
18 വര്‍ഷം മുന്‍പുള്ള അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ ശനിയാഴ്ചയാണ് ദിവസമാണ് ജയലളിതയ്ക്ക് കര്‍ണാടകയിലെ പ്രത്യേക കോടതി ശിക്ഷവിധിച്ചത്. നാല് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് വിധിച്ചത്. ജയയെ കൂടാതെ തോഴി ശശികല, ബന്ധു ഇളവരശി, വളര്‍ത്തുപുത്രന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ചിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.