സിനിമ കാണാന്‍ എത്തിയ സ്ത്രീയെ എലി കടിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍
ശനി, 6 മെയ് 2023 (14:57 IST)
സിനിമ കാണാന്‍ എത്തിയ സ്ത്രീയെ എലി കടിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ഗുവാഹത്തിലാണ് സംഭവം. തിയേറ്റര്‍ ഉടമകളോട് നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ കോടതിയാണ് ഉത്തരവിട്ടത്. 2018ലാണ് സംഭവം നടന്നത്. രാത്രി ഷോയ്ക്ക് കുടുംബത്തോടൊപ്പം ഇരുന്ന് സിനിമ കാണുന്നതിനിടയാണ് എലിയുടെ കടി കാലിലേറ്റത്. 
 
തിയേറ്റര്‍ അധികൃതര്‍ പ്രാഥമിക ശുശ്രൂഷ പോലും നല്‍കിയില്ലെന്നും ആശുപത്രിയില്‍ എത്തിച്ചില്ലെന്നും സ്ത്രീ പരാതിയില്‍ പറയുന്നു. 60,000 രൂപയാണ് 50 കാരിയായ സ്ത്രീയ്ക്ക് തിയേറ്ററുടമ നഷ്ടപരിഹാരമായി നല്‍കേണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article