വിവാഹമോചിതയായാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ഫെബ്രുവരി 2023 (12:22 IST)
വിവാഹമോചിതയായാലും സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ബോംബെ ഹൈക്കോടതി. സെഷ്യന്‍സ് കോടതി ഉത്തരവ് ശരി വെച്ചായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വിവാഹമോചിതയായ ഭാര്യയ്ക്ക് ഭര്‍ത്താവായ പോലീസ് കോണ്‍സ്റ്റബിള്‍ പ്രതിമാസം 6000 രൂപ ജീവനാംശം നല്‍കണമെന്നാണ് ഉത്തരവ്. 2013 മെയിലാണ് ഇരുവരും വിവാഹിതരായത്. രണ്ടുമാസത്തിനുശേഷം വേര്‍പിരിഞ്ഞു താമസിക്കാനും തുടങ്ങി. 
 
പിന്നാലെ വിവാഹമോചനവും നടത്തി. വിവാഹമോചനനടപടികള്‍ക്കിടയില്‍ യുവതി ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം ജീവനാംശം തേടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍