ട്രെയിൻയാത്രയിൽ വാട്സാപ്പ് വഴി ഭക്ഷണം ബുക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം

തിങ്കള്‍, 6 ഫെബ്രുവരി 2023 (20:48 IST)
ഇ കാറ്ററിംഗ് സേവനം കൂടുതൽ ഉപഭോക്താക്കളിലെത്തിക്കാൻ വാട്ട്സാപ്പ് സേവനമാരംഭിച്ച് ഐആർസിടിസി. 8750001323 എന്ന വാട്ട്സാപ്പ് നമ്പർ വഴി ഭക്ഷണം ഓർഡർ ചെയ്യാനാകുന്ന സേവനമാണ് ഐആർസിടിസി ആരംഭിച്ചിരിക്കുന്നത്.
 
നിലവിൽ www.catering.irctc.co.in എന്ന വെബ്സൈറ്റ് വഴിയും ഇ കാറ്ററിംഗ് ആപ്പ് വഴിയും ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുന്നതിൻ്റെ ഭാഗമായാണ് പുതിയ സേവനം ഐആർസിടിസി ആരംഭിച്ചത്. തുടക്കത്തിൽ ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഐആർസിടിസിയുടെ ബിസിനസ് വാട്സാപ്പ് അക്കൗണ്ടിൽ നിന്ന് സന്ദേശമയക്കും.
 
www.ecatering.irctc.co.inഎന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇ കാറ്ററിംഗ് സേവനം തെരെഞ്ഞെടുക്കാം എന്ന് വ്യക്തമാക്കുന്നതാകും സന്ദേശം. ഉപഭോക്താവിന് ഇഷ്ടപ്പെട്ട ഭക്ഷണം ഇഷ്ടപ്പെട്ട റെസ്റ്റോറൻ്റിൽ നിന്നും തെരെഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ ഭക്ഷണം നേരിട്ട് ഓർഡർ ചെയ്യാൻ കഴിയുന്ന തരത്തിൽ ഇത് പരിഷ്കരിക്കും. നിലവിൽ തെരെഞ്ഞടുത്ത ട്രെയിനുകളിൽ മാത്രമാണ് പുതിയ പരിഷ്കാരം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍